Thu, 13 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : GermanCompany

എംഎസ് മരിയ വെസൽ ജർമൻ കമ്പനിക്കു കൈമാറി

കൊ​​​ച്ചി: കൊ​​​ച്ചി ക​​​പ്പ​​​ൽ​​​ശാ​​​ല​​​യി​​​ൽ നി​​​ർ​​​മി​​​ച്ച എം​​​എ​​​സ് മ​​​രി​​​യ മ​​​ൾ​​​ട്ടി പ​​​ർ​​​പ്പ​​​സ് വെ​​​സ​​​ൽ, ജ​​​ർ​​​മ​​​നി ആ​​​സ്ഥാ​​​ന​​​മാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന എ​​​ച്ച്എ​​​സ് ഷി​​​ഫ്ഫാ​​​ർ​​​ട്ട്സ് യു​​​ജി ആ​​​ൻ​​​ഡ് ക​​​മ്പ​​​നി​​​ക്കു കൈ​​​മാ​​​റി. ക​​​മ്പ​​​നി​​​ക്കു​​​വേ​​​ണ്ടി നി​​​ർ​​​മി​​​ക്കു​​​ന്ന എ​​​ട്ട് എ​​​ച്ച്എ​​​സ് ഇ​​​ക്കോ​​​ഫ്രീ​​​റ്റ​​​ർ മ​​​ൾ​​​ട്ടി പ​​​ർ​​​പ്പ​​​സ് ക​​​പ്പ​​​ലു​​​ക​​​ളി​​​ൽ ര​​​ണ്ടാ​​​മ​​​ത്തേ​​​താ​​​ണി​​​ത്.

ക​​​പ്പ​​​ൽ​​​ശാ​​​ല​​​യി​​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ ഓ​​​പ്പ​​​റേ​​​ഷ​​​ൻ​​​സ് വി​​​ഭാ​​​ഗം ഡ​​​യ​​​റ​​​ക്ട​​​ർ ഡോ. ​​​എ​​​സ്. ഹ​​​രി​​​കൃ​​​ഷ്ണ​​​ൻ, എ​​​ച്ച്എ​​​സ് ഷി​​​ഫ്ഫാ​​​ർ​​​ട്ട്സ് യു​​​ജി ആ​​​ൻ​​​ഡ് ക​​​മ്പ​​​നി ഡ​​​യ​​​റ​​​ക്ട​​​ർ ഹെ​​​യ്ൻ​​​സ് ജോ​​​സ​​​ഫ് ഷെ​​​പേ​​​ഴ്‌​​​സ് എ​​​ന്നി​​​വ​​​ർ ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച രേ​​​ഖ​​​ക​​​ളി​​​ൽ ഒ​​​പ്പു​​​വ​​​ച്ചു.

നെ​​​ത​​​ർ​​​ല​​​ൻ​​​ഡ്സ് ആ​​​സ്ഥാ​​​ന​​​മാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ഗ്രൂ​​​ട്ട് ഷി​​​പ്പ് ഡി​​​സൈ​​​ൻ എ​​​ൻ​​​ജി​​​നിയ​​​റിം​​​ഗ് ക​​​മ്പ​​​നി രൂ​​​പ​​​ക​​​ല്പ​​​ന ചെ​​​യ്ത ക​​​പ്പ​​​ലി​​​ന്‍റെ നി​​​ർ​​​മാ​​​ണ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളാ​​​ണു കൊ​​​ച്ചി ക​​​പ്പ​​​ൽ​​​ശാ​​​ല​​​യി​​​ൽ ന​​​ട​​​ത്തി​​​യ​​​ത്. അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര വ്യാ​​​പാ​​​രം, ച​​​ര​​​ക്കു​​​നീ​​​ക്കം എ​​​ന്നി​​​വ​​​യ്ക്കാ​​​യി പ്ര​​​ത്യേ​​​കം നി​​​ർ​​​മി​​​ച്ച ക​​​പ്പ​​​ലി​​​ന് 7000 മെ​​​ട്രി​​​ക് ട​​​ൺ ഭാ​​​രം വ​​​ഹി​​​ക്കാ​​​നു​​​ള്ള ശേ​​​ഷി​​​യു​​​ണ്ട്.

കൂ​​​റ്റ​​​ൻ യ​​​ന്ത്ര​​​ഭാ​​​ഗ​​​ങ്ങ​​​ൾ, സ്റ്റീ​​​ൽ, ക​​​ണ്ടെ​​​യ്ന​​​റു​​​ക​​​ൾ, ത​​​ടി, ക​​​ട​​​ലാ​​​സ്, ക​​​ൽ​​​ക്ക​​​രി, ധാ​​​ന്യ​​​ങ്ങ​​​ൾ, റി​​​സ്ക് കൂ​​​ടി​​​യ രാ​​​സ​​​വ​​​സ്തു​​​ക്ക​​​ൾ സു​​​ര​​​ക്ഷി​​​ത​​​മാ​​​യി എ​​​ത്തി​​​ക്കാ​​​മെ​​​ന്ന​​​താ​​​ണു ക​​​പ്പ​​​ലി​​​ന്‍റെ സ​​​വി​​​ശേ​​​ഷ​​​ത​​​യെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ വ്യ​​​ക്ത​​​മാ​​​ക്കി.

പ​​​ര​​​മാ​​​വ​​​ധി വേ​​​ഗം കൈ​​​വ​​​രി​​​ക്കാ​​​നും ഉ​​​യ​​​ർ​​​ന്ന ഇ​​​ന്ധ​​​ന​​​ക്ഷ​​​മ​​​ത​​​യ്ക്കു​​​മാ​​​യി ക​​​പ്പ​​​ലി​​​ന്‍റെ മു​​​ൻ​​​ഭാ​​​ഗ​​​ത്ത് ലം​​​ബ​​​മാ​​​യി റാ​​​ക്ക്ഡ് സ്റ്റെം ​​​സ​​​ജ്ജീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്. ച​​​ര​​​ക്കു​​​ക​​​ൾ സൗ​​​ക​​​ര്യ​​​പ്ര​​​ദ​​​മാ​​​യി സൂ​​​ക്ഷി​​​ക്കാ​​​ൻ സ​​​ഹാ​​​യി​​​ക്കു​​​ന്ന വ​​​ലി​​​യ കാ​​​ർ​​​ഗോ അ​​​റ​​​ക​​​ളും റി​​​ഡ​​​ക്്ഷൻ ഗി​​​യ​​​ർ​​​ബോ​​​ക്സ് മു​​​ഖേ​​​ന ക​​​ൺ​​​ട്രോ​​​ള​​​ബി​​​ൾ പി​​​ച്ച് പ്രൊ​​​പ്പ​​​ല്ല​​​ർ ച​​​ലി​​​പ്പി​​​ക്കാ​​​ൻ സ​​​ഹാ​​​യി​​​ക്കു​​​ന്ന നാ​​ലു സ്ട്രോ​​​ക്ക് ഡീ​​​സ​​​ൽ എ​​​ൻ​​​ജി​​​നു​​​ക​​​ളും ക​​​പ്പ​​​ലി​​​ലു​​​ണ്ട്.

ആ​​​ഗോ​​​ള ഷി​​​പ്പിം​​​ഗ് റേ​​​റ്റിം​​​ഗ് ഏ​​​ജ​​​ൻ​​​സി​​​യാ​​​യ ഡി​​​എ​​​ൻ​​​വി​​​യു​​​ടെ അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര നി​​​ല​​​വാ​​​ര മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ൾ പാ​​​ലി​​​ച്ചാ​​​ണ് ക​​​പ്പ​​​ൽ നി​​​ർ​​​മി​​​ച്ചി​​​ട്ടു​​​ള്ള​​​തെ​​​ന്നും അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​ഞ്ഞു.

Latest News

Corehub Up